News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്ന് നോട്ടിസ്; ട്വിറ്ററിനെതിരെ നടപടിയുമായി കേന്ദ്രം

 ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്ന് നോട്ടിസ്; ട്വിറ്ററിനെതിരെ നടപടിയുമായി കേന്ദ്രം

ഡൽഹി: ട്വിറ്ററിന് എതിരെ നടപടികൾക്കൊരുങ്ങി കേന്ദ്രം. ഐ ടി ദേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കിൽ ട്വിറ്ററിന്റെ ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ട്വിറ്റർ അധികൃതർ കേന്ദ്രം മുന്നോട്ട് വച്ച ഐ ടി നിയമങ്ങൾ പാലിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ഐ ടി നിയമം അനുശാസിക്കുന്ന ഉദ്യോഗസ്ഥരെ ട്വിറ്റർ നിയമിച്ചിട്ടില്ലെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടി. ട്വിറ്റർ നൽകിയ ഒഫിസ് വിലാസം ഒരു അഭിഭാഷക സംഘത്തിന്റെ ഒഫിസിന്റേതാണെന്നും സ്വന്തം വിലാസം നൽകാൻ ട്വിറ്റർ തയാറാകാത്തത് വലിയ വീഴ്ചയാണെന്നും മന്ത്രാലയം അയച്ച നോട്ടിസിൽ പറയുന്നു.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐ ടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാർച്ച് 25ന് അർധരാത്രി അവസാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

Facebook Comments

News Desk 4