News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രണ്ടാംതരംഗം; അതിർത്തിയിലെ ഇടറോഡുകൾ അടച്ച് തമിഴ്നാട് സർക്കാർ

 കോവിഡ് രണ്ടാംതരംഗം; അതിർത്തിയിലെ ഇടറോഡുകൾ അടച്ച് തമിഴ്നാട് സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം വഴിയുള്ള തമിഴ്‌നാട് ഇടറോഡുകള്‍ അടച്ച് പോലീസ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കർശന നടപടികളിലേക്ക് തമിഴ്നാട് സർക്കാർ എത്തിയത്. അതിര്‍ത്തിയിലെ പ്രധാന റോഡുകളില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തി.

നിലമാമൂട്, ഉണ്ടന്‍കോട്, പളുകല്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇവിടങ്ങളിലെ ഇടറോഡുകളുടെ തമിഴ്‌നാട് ഭാഗത്താണ് ഗതാഗതം പൂര്‍ണമായും നിരോധിച്ചത്. കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് ലക്ഷ്യം.

അതിര്‍ത്തിയിലെ പ്രധാന റോഡുകളില്‍ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും പോലീസ് ആവശ്യപ്പെടുന്നുണ്ട്.

Facebook Comments

News Desk 4