News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ന്യൂനപക്ഷ സംവരണം; ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെയെന്ന് കെ.ടി ജലീല്‍

 ന്യൂനപക്ഷ സംവരണം; ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെയെന്ന് കെ.ടി ജലീല്‍

കൊച്ചി: ഹൈക്കോടതി ന്യൂനപക്ഷ സംവരണ വിഷയത്തില്‍ വിധി പറഞ്ഞത് പഠിക്കാതെയെന്ന് മന്ത്രി കെ ടി ജലീല്‍. ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കലല്ല സര്‍ക്കാര്‍ നിലപാടെന്നും വേണ്ടപോലെ വിഷയം ഗ്രഹിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. സച്ചാര്‍ കമ്മീഷന്‍ പഠിച്ചത് മുസ്ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയാണ്. യു പി എ ഗവണ്‍മെന്റാണ് കമ്മീഷനെ നിയോഗിച്ചത്. രണ്ടാം യു പി എ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ ഇതിലെടുത്തു. അലിഗഡ് ഓഫ് ക്യാമ്പസ് മുസ്ലിങ്ങള്‍ കൂടുതലുള്ള മലപ്പുറത്ത് സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുത്തു.

2011ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് പാലോളി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നടപടിയുണ്ടായി. ന്യൂനപക്ഷ ക്രൈസ്തവരെ കൂടി ഈ സംവരണത്തില്‍ ഉള്‍പ്പെടുത്തി. മുസ്ലിങ്ങള്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗക്കാരാണ്. ക്രൈസ്തവര്‍ അധികവും മുന്നോക്കക്കാരാണ്. ലത്തീന്‍ കത്തോലിക്കരും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുമാണ്. പിന്നീട് ഇത് യു ഡി എഫ് സര്‍ക്കാര്‍ പിന്തുടര്‍ന്നുവെന്നും കെ ടി ജലീല്‍.

Facebook Comments