News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഫലപ്രഖ്യാപന ദിവസം ലോക്ക്ഡൗൺ; ഹർജി തള്ളി ഹൈക്കോടതി

 ഫലപ്രഖ്യാപന ദിവസം ലോക്ക്ഡൗൺ; ഹർജി തള്ളി ഹൈക്കോടതി

NEWSNOW14: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി.

സർക്കാരിന്റേയും തെരെഞ്ഞെടുപ്പ് കമ്മീഷന്റേയും നടപടികൾ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് രണ്ടിലെ വിജയാഹ്ളാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജികളിലെ ആവശ്യം.

വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാരും തെരെഞ്ഞെടുപ്പ് കമ്മിഷനും വിശദീകരിച്ചതോടെ ഹർജികൾ ഹൈക്കോടതി തള്ളുകയായിരുന്നു.

ഫലപ്രഖ്യാപന ദിവസം വിജയാഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കം സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങളാണ് സർക്കാർ വിശദീകരിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷനും കോടതിയിൽ വ്യക്തമാക്കി

Facebook Comments