News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബി.ജെ.പി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തി; കെ.മുരളീധരന്‍

 ബി.ജെ.പി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തി; കെ.മുരളീധരന്‍

തിരുവനന്തപുരം: ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തിയെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. ‘ബി ജെ പി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കൂട്ടേണ്ടതാണെന്നും സുരേന്ദ്രന്‍ നല്‍കിയ ചെലവില്‍ ഹെലിക്കോപ്റ്റര്‍ വാടക ഈടാക്കിയിട്ടുണ്ടോ, എവിടെയൊക്കെ സഞ്ചരിച്ചു എന്നത് അന്വേഷിക്കണമെന്നും’ മുരളീധരന്‍ പറഞ്ഞു.

‘മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് ബി ജെ പിയിലെ പലരും സൂചിപ്പിക്കുന്നുവെന്നും എന്നാല്‍ 25-30 ലക്ഷം കൈയില്‍ ലഭിച്ചിട്ടുള്ളൂ എന്നാണ് പല സ്ഥാനാര്‍ത്ഥികളും പറയുന്നത്. സാമ്പത്തിക തിരുമറികള്‍ ബിജെപിയില്‍ സംഭവിച്ചിട്ടുണ്ട്. കോടികള്‍ ഒഴുക്കിയാണ് എല്ലാ സംസ്ഥാനത്തും ബിജെപി മത്സരിച്ചത്. കൊവിഡ് തടയാനല്ല, ബംഗാള്‍ പിടിക്കുകയായിരുന്നു മോഡിക്കും അമിത് ഷായ്ക്കും താത്പര്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെലിക്കോപ്റ്റര്‍ യാത്ര അന്വേഷിക്കണം. സുരേഷ് ഗോപി അടക്കം സ്ഥാനാര്‍ത്ഥികള്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചതും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments