News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഭാര്യയുടെ ആത്മഹത്യ; നടൻ ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തു

 ഭാര്യയുടെ ആത്മഹത്യ; നടൻ ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തു. കാക്കനാട് ഫ്‌ളാറ്റിലെ തെളിവെടുപ്പ് പൂര്‍ത്തിയായതിന് ശേഷം നെടുമങ്ങാട് ഡി വൈ എസ് പി ഓഫീസിലേയ്ക്ക് എത്തിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഉണ്ണിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

ഉണ്ണി രാജന്‍ പി ദേവിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസ് നീക്കം. ഉണ്ണിയുടെ അമ്മ ശാന്തമ്മയേയും അറസ്റ്റ് ചെയ്യും. സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താല്‍ ഉണ്ണി നിരന്തരം പ്രിയങ്കയെ മര്‍ദിച്ചിരുന്നു എന്നും ഇതിനെത്തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നും ആണ് പ്രിയങ്കയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ആണ് ഉണ്ണി ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

Facebook Comments

News Desk 4