News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; മരണം 3874

 രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; മരണം 3874

ഡൽഹി: രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനിടെ 276070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3874 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 3.69 ലക്ഷം പേര്‍ രോഗമുക്തി നേടി. ഇതോടെ ഈ മാസത്തില്‍ 75000 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോര്‍ഡ് മരണങ്ങളാണ് ഈ മാസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തില്‍ 49,000 മരണങ്ങളുമുണ്ടായി.

കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ട്രിപ്പിള്‍ ലോക്ക് ഡൗണും ലോക്ക് ഡൗണും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം എങ്ങനെയെന്ന് യോഗത്തില്‍ വിലയിരുത്തും. ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറിമാരും പങ്കെടുത്തേക്കും.

Facebook Comments