News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വൈഗ കൊലക്കേസ്; പ്രതിയെ നാല് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു

 വൈഗ കൊലക്കേസ്; പ്രതിയെ നാല് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനുമോഹനെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി നീട്ടണമെന്ന ആവശ്യം കാക്കനാട് മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള മുംബൈ പോലീസിന്റെ അപേക്ഷ കോടതി പരിഗണിച്ചില്ല.

കഴിഞ്ഞ ദിവസം സനുമോഹനെ ഭാര്യയോടൊപ്പം ഇരുത്തി കേരള പൊലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നു. സനുമോഹന്‍റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്ന് ഭാര്യ രമ്യ മൊഴി നൽകി.

തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാൽ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിനൽകാനാണ് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകുക. കൊക്കക്കോളയിൽ മദ്യം കലര്‍ത്തി നൽകിയതാണ് വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം എത്തിയതെന്ന് പെോലീസ് കണ്ടെത്തിയിട്ടുണ്ട്.

Facebook Comments

News Desk 4

<