News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ജൂലായിൽ; ജൂൺ 30നകം മാർക്ക് സമർപ്പിക്കണം

 സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ജൂലായിൽ; ജൂൺ 30നകം മാർക്ക് സമർപ്പിക്കണം

NEWSNOW14: സി ബി എസ് ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ജൂലായിൽ. നേരത്തെ ജൂൺ 20 ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. സി ബി എസ് ഇ പത്താം ക്ലാസ് വിദ്യാർഥികളുടെ മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടിയതാണ് ഫലപ്രഖ്യാപനവും നീളാൻ കാരണം.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണ പരീക്ഷ ഇല്ലാത്തതിനാൽ ഇൻ്റേണൽ അസസ്മെൻ്റ് വഴി ലഭിക്കുന്ന മാർക്കാണ് സ്കൂളുകൾ സമർപ്പിക്കേണ്ടത്. പുതുക്കിയ അറിയിപ്പ് പ്രകാരം ജൂൺ 30നകം മാർക്ക് സമർപ്പിച്ചാൽ മതിഎന്നും അധ്യാപകരുടെ സുരക്ഷക്കും ആരോഗ്യത്തിനും മുൻ‌ഗണന നൽകുന്നതിൻ്റെ ഭാഗമായാണ് തീയതികൾ നീട്ടിയതെന്ന് സി ബി എസ് ഇ അറിയിച്ചു.

Facebook Comments

News Desk 4