News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 1.32 ലക്ഷം പുതിയ രോഗികള്‍; 2713 കോവിഡ് മരണം

 രാജ്യത്ത് 24 മണിക്കൂറിനിടെ 1.32 ലക്ഷം പുതിയ രോഗികള്‍; 2713 കോവിഡ് മരണം

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,364 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2713 മരണം റിപ്പോർട്ട് ചെയ്തു. രണ്ട് ലക്ഷത്തിലധികം പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. 16.35 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.1.617.2 എന്ന ഡല്‍റ്റ വകഭേദമാണ് രാജ്യത്ത് രണ്ടാമത്തെ വ്യാപനത്തിന് കാരണമായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കി.

ലോകത്ത് ആദ്യം കണ്ടെത്തിയ ആല്‍ഫ വകഭേദത്തേക്കാള്‍ 50 ശതമാനം വ്യാപന സാധ്യത കൂടുതലാണ് കാപ്പ, ഡല്‍റ്റ എന്നീ വകഭേദത്തിനെന്ന് എന്‍സിഡിസി യുടെ പഠനങ്ങളില്‍ പറയുന്നു. മൂന്നാം തരംഗത്തിന് മുന്നറിയിപ്പ് ഉള്ള സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

Facebook Comments

News Desk 4