News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

100 പവൻ കവർന്ന സംഭവം; വ്യാപാരിയെ ആക്രമിച്ച കാറിന്‍റെ സി.സി.ടി വി ദൃശ്യങ്ങൾ പുറത്ത്

 100 പവൻ കവർന്ന സംഭവം; വ്യാപാരിയെ ആക്രമിച്ച കാറിന്‍റെ സി.സി.ടി വി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വ്യാപാരിയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്ന സംഭവത്തിൽ കവർച്ചക്കാർ സഞ്ചരിച്ച കാറിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. കവർച്ചാസംഘം വ്യാപാരിയെ പിന്തുടർന്ന് മോഷണം നടത്തുകയായിരുന്നു.

തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം ഏപ്രില്‍ 9ന് രാത്രിയാണ് വൻ കവർച്ച നടന്നത്.

ആഭരണങ്ങള്‍ നിർമ്മിച്ച് ജ്വല്ലറികള്‍ക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്‍റെ കൈവശമുണ്ടായിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.

സമ്പത്ത് സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ കവർച്ചാ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മുളകുപൊടി എറിഞ്ഞു സ്വർണ്ണം കവരുകയായിരുന്നു.

സമ്പത്തിനൊപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്മണയെ കാണാനില്ല. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാർ നിർത്തിയാണ് സമ്പത്ത് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞത്.

വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.

ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രം സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നു.

ഡ്രൈവർ അരുണിനെ കാറിൽ നിന്നിറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദ്ദിച്ച് വാവറ അമ്പലത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു.

Facebook Comments

News Desk 5