News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 1,65,553 പുതിയ കോവിഡ് കേസുകൾ; 3460 മരണം

 രാജ്യത്ത് 24 മണിക്കൂറിനിടെ 1,65,553 പുതിയ കോവിഡ് കേസുകൾ; 3460 മരണം

ഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1,65,553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3460 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 3.25 ലക്ഷം കടന്നു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കോവിഡ് കണക്ക് രണ്ട് ലക്ഷത്തില്‍ കുറവ് കാണിക്കുന്നത്. മൂന്നാഴ്ചക്കിടെ 50 ശതമാനം ടി പി ആര്‍ കുറഞ്ഞു. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആയിരത്തിന് അടുത്ത് കോവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം, ജനങ്ങളില്‍ നിന്ന് വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജിന് എതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി. വാക്‌സിന്‍ വിതരണ മാനദണ്ഡങ്ങള്‍ എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണമെന്നും നിര്‍ദേശം. വാക്‌സിനേഷന്‍ പാക്കേജുകള്‍ക്ക് ആശുപത്രികള്‍ വന്‍തുക ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മാനദണ്ഡം പാലിക്കാത്ത ആശുപത്രികള്‍ക്ക് എതിരെ നടപടി എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജ് പാടില്ല.

Facebook Comments

News Desk 4