News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 2.4 ലക്ഷം കോവിഡ് കേസുകള്‍; 3741 മരണം

 രാജ്യത്ത് 24 മണിക്കൂറിനിടെ 2.4 ലക്ഷം കോവിഡ് കേസുകള്‍; 3741 മരണം

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 240842 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3741 മരണവും റിപ്പോർട്ട് ചെയ്തു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികള്‍ കൂടുതലുള്ളത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവര്‍ 399266 പേരാണ്. അതേസമയം, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു. ഏഴ് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലും കര്‍ണാടക കോവിഡ് മരണനിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്.

ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി രംഗത്തെത്തി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ.ഗുലേറിയ അറിയിച്ചു. ബ്ലാക്ക് ഫംഗസിന്റെ വ്യാപനം നടക്കുമ്പോഴും പല കോണുകളില്‍ നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ ആരോഗ്യസമിതിയുടെ വിലയിരുത്തല്‍.

Facebook Comments

News Desk 4