News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

2ഡി.ജി മരുന്ന് രോഗമുക്തി വേഗത്തിലാക്കും; അടിയന്തര ഉപയോഗ അനുമതി നൽകി ഡി.സി.ജി.ഐ

 2ഡി.ജി മരുന്ന് രോഗമുക്തി വേഗത്തിലാക്കും; അടിയന്തര ഉപയോഗ അനുമതി നൽകി ഡി.സി.ജി.ഐ

ഡൽഹി: ഡി ആര്‍ ഡി ഒ വികസിപ്പിച്ച 2ഡി ജി മരുന്ന് കോവിഡ് ബാധിതര്‍ക്ക് ഉപയോഗിക്കാന്‍ ഡി സി ജി ഐ അടിയന്തര ഉപയോഗ അനുമതി നല്‍കി. രോഗമുക്തി വേഗത്തിലാക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിയിച്ച സാഹചര്യത്തിലാണ് അനുമതി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയ്ക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് വികസിപ്പിച്ചെടുത്ത മരുന്നിനാണ് കോവിഡ് രോഗികളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.

ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറിസുമായി സഹകരിച്ചാണ് മരുന്ന് നിര്‍മിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ രോഗമുക്തി വേഗത്തിലാക്കാനും ഓക്‌സിജന്‍ ആശ്രിതത്വം കുറക്കാനും 2ഡി ജി മരുന്നിന് കഴിയുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കിയാണ് ഉപയോഗിക്കുന്നത്. 2ഡി ജി മരുന്ന് വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞു കൂടി വൈറസിന്റെ വളര്‍ച്ച തടയുന്നുവെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

Facebook Comments

News Desk 4