News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഡിസംബറിനു മുൻപായി 216 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യും; പ്രഖ്യാപനവുമായി കേന്ദ്രം

 ഡിസംബറിനു മുൻപായി 216 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യും; പ്രഖ്യാപനവുമായി കേന്ദ്രം

ഡൽഹി: കോവിഡ് വാക്‌സിൻ നയത്തിനൊരുങ്ങി കേന്ദ്രം. അടുത്ത വർഷം ജനുവരിക്ക് മുൻപ് എല്ലാവർക്കും വാക്‌സിൻ നൽകാനാണ് തീരുമാനം. ഈ വർഷം ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ 216 കോടി ഡോസ് വാക്‌സിനുകൾ നിർമിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ് അറിയിച്ചു. ഇന്ത്യക്ക് വേണ്ടി മാത്രമാവും വാക്സിൻ നിർമിക്കുകയെന്നും എല്ലാവർക്കും വാക്‌സിൻ ലഭ്യത ഉറപ്പാക്കുമെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോൾ വ്യക്തമാക്കി.

‘ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വാക്സിൻ നിർമ്മാതാക്കളുമായി തുടർച്ചയായി ബന്ധപ്പെടുന്നതായും ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും വാക്‌സിൻ ലഭ്യത വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നാണ് അവർ വ്യക്തമാക്കിയത്. ചർച്ചകൾ നടക്കുകയാണ്. ഇന്ത്യയിൽ തന്നെ അവർ ഓക്സിജൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് കരുതുന്നു എന്നും’ വി കെ പോൾ പറഞ്ഞു.

Facebook Comments