News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 കോവിഡ് കേസുകൾ; 4209 മരണം

 രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 കോവിഡ് കേസുകൾ; 4209 മരണം

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4, 209 മരണവും റിപ്പോർട്ട് ചെയ്തു . 3.57 ലക്ഷം പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. കോവിഡ് രോഗികൾ കുത്തനെ കുറയുമ്പോഴും മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ മരണനിരക്ക് കൂടുകയാണ്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 738 പേർക്കും, കർണാടകയിൽ 548 പേർക്കും തമിഴ്നാട്ടിൽ 397 പേർക്കും കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. 29, 911 പേർക്കുകൂടി മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 50 ലക്ഷം കടന്നു. അതേസമയം, വാക്‌സിന്‍ ലഭ്യതക്കുറവ് കാരണം വാക്‌സിനേഷന് വേഗതയില്ലെന്ന് അഭിപ്രായമുയര്‍ന്നിതിന് പിന്നാലെ കോവാക്സിന്റെ ഉൽപ്പാദനം ഉയർത്താൻ ഭാരത് ബയോടെക് തീരുമാനിച്ചു.

ഹൈദരാബാദിനും ബംഗളൂരുവിനും പുറമെ ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങുമായി ചേര്‍ന്ന് പ്രതിവർഷം 100 കോടി ഡോസ് കോവാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചു. സെപ്റ്റംബറോടെ അങ്കലേശ്വറില്‍നിന്ന് വാക്‌സിന്‍ പുറത്തിറക്കാനാണ് ശ്രമം.

Facebook Comments

News Desk 4