News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

24 മണിക്കൂറിൽ രാജ്യത്ത് 3,43,144 പുതിയ കോവിഡ് കേസുകൾ; 4000 മരണം

 24 മണിക്കൂറിൽ രാജ്യത്ത് 3,43,144 പുതിയ കോവിഡ് കേസുകൾ; 4000 മരണം

ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4000 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും തുടരുകയാണ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

നാല് ലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകളിൽ അടുത്ത ദിവസങ്ങളിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം, പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്കയുയർത്തുന്നു. 3,44,776 പേർക്ക് കഴിഞ്ഞ ദിവസം രോഗമുക്തിയുണ്ടായി. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലും കർണാടകയിലുമാണ്. മഹാരാഷ്ട്ര, കേരള, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് രോഗികളുള്ളത്. പുതിയ കേസുകളുടെ 49.79 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.

Facebook Comments

News Desk 4