News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

24 മണിക്കൂറിനിടെ രാജ്യത്ത് 3,62,727 പുതിയ കോവിഡ് രോഗികൾ; 4120 മരണം

 24 മണിക്കൂറിനിടെ രാജ്യത്ത് 3,62,727 പുതിയ കോവിഡ് രോഗികൾ; 4120 മരണം

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,62,727 പുതിയ കോവിഡ് കേസുകൾ. 4120 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു.

ആകെ രോഗബാധിതരിൽ 1.97 കോടിയിലേറേ പേർ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,52,181 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,10,525 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 2,58,317 മരണവും റിപ്പോർട്ട് ചെയ്തു.

പ്രതിദിന രോഗികളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. കഴിഞ്ഞ ദിവസം 46,781 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധ തീവ്രമാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ 50.21 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

രാജ്യത്തുടനീളം 17,72,14,256 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി. 30,94,48,585 പേരുടെ സാമ്പിൾ ഇതുവരെ പരിശോധിച്ചു. ഇതിൽ 18,64,594 സാമ്പിളുകളും ബുധനാഴ്ച മാത്രം പരിശോധിച്ചതാണെന്നും ഐ സി എം ആർ കണക്കുകൾ വ്യക്തമാക്കുന്നു.

Facebook Comments

News Desk 4