News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ചൊവ്വയിൽ 400 വർഷം പഴക്കമുള്ള തടാകം കണ്ടെത്തി; ശാസ്ത്രലോകം പ്രതീക്ഷയിൽ

 ചൊവ്വയിൽ 400 വർഷം പഴക്കമുള്ള തടാകം കണ്ടെത്തി; ശാസ്ത്രലോകം പ്രതീക്ഷയിൽ

NEWSNOW14: ചൊവ്വയിൽ വിചിത്രമായൊരു തടാകം കണ്ടെത്തി. നാസയുടെ മാഴ്‌സ് റെക്കൊണൈസെൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങളിൽ ഒന്നിലാണ് ബ്രൗൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ തടാകം കണ്ടെത്തിയത്. വറ്റി വരണ്ട അവസ്ഥയിലുള്ള തടാകമാണിത്.

ജലസാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകൾ തടാകം സ്ഥിതി ചെയ്തിടത്ത് നിന്നും കണ്ടെത്തിയെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ജീവന്റെ കണിക അന്വേഷിച്ചുള്ള ശാസ്ത്ര ലോകത്തിന് പ്രതീക്ഷയേകുന്ന കണ്ടെത്താലാണ് ഇത്.  ചൊവ്വയിൽ ഹെല്ലാസ് ബേസിൻ എന്നറിയപ്പെടുന്ന മേഖലയിലാണ് 400 വർഷം പഴക്കമുള്ള തടാകം കണ്ടെത്തിയത്.

പഴയ കാലത്ത് നന്നായി ജലം നിറഞ്ഞിരുന്നുവെന്ന് ഗവേഷണത്തിന് മേൽനോട്ടം നൽകിയ യു എസിലെ ബ്രൗൺ സർവ്വകലാശാല ശാസ്ത്രജ്ഞർ പറഞ്ഞു. മഞ്ഞുരുകിയ ജലമാണ് തടാകത്തിൽ നിറഞ്ഞത്. ചൊവ്വയിലെ ആദ്യകാല കാലാവസ്ഥയെ കുറിച്ച് വിവരം നൽകുന്നതാണ് പുതിയ കണ്ടെത്തലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Facebook Comments

News Desk 2