News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 4329 കോവിഡ് മരണം; 2,63,533 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

 രാജ്യത്ത് 24 മണിക്കൂറിനിടെ 4329 കോവിഡ് മരണം; 2,63,533 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,63,533 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4329 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ആകെ രാജ്യത്ത് 2,52,28,996 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി.

രണ്ടരക്കോടി കോവിഡ് ബാധിതർ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കോവിഡ് രോഗികളിൽ എത്തിയത്. 4,22,000 പേർ ഇന്നലെ രോഗമുക്തരായി. നിലവിൽ ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം 33.53 ലക്ഷമായി കുറഞ്ഞു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1000 പേർ മരണപ്പെട്ടു.

Facebook Comments

News Desk 4