News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്തെ 48ാം ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്തു

 രാജ്യത്തെ 48ാം ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: രാജ്യത്തെ 48ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ കനത്ത കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ് നടന്നത്. എസ് എ ബോബ്ഡെ വിരമിച്ച ഒഴിവിലേക്കാണ് രമണയുടെ നിയമനം.

ജസ്റ്റിസ് നുതലപാട്ടി വെങ്കട്ട രമണ എന്ന എന്‍ വി രമണയാണ് രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു എന്‍ വി രമണയുടെ സത്യപ്രതിജ്ഞ.

ആറ് മിനുട്ട് മാത്രം നീണ്ടുനിന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു. ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ജഡ്ജിയാണ് എന്‍ വി രമണ. അടുത്ത വര്‍ഷം ഓഗസ്റ്റ് 26 വരെയാണ് രമണയുടെ ജുഡീഷ്യല്‍ സര്‍വീസ് കാലാവധി.

Facebook Comments

News Desk 4