News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

50 കോടി ഫേസ്ബുക്ക് ഉപയോക്​താക്കളുടെ ഫോൺ നമ്പറും മറ്റ് അടിസ്​ഥാന വിവരങ്ങളുമുൾപ്പെടെ പരസ്യമാക്കി ഹാക്കര്‍

 50 കോടി ഫേസ്ബുക്ക് ഉപയോക്​താക്കളുടെ ഫോൺ നമ്പറും മറ്റ് അടിസ്​ഥാന വിവരങ്ങളുമുൾപ്പെടെ പരസ്യമാക്കി ഹാക്കര്‍

NEWSNOW14: ഇന്ത്യയുൾപ്പെടെ 106 രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങളാണ് പരസ്യമായത്. ഇസ്രായേലി സൈബർ ക്രൈം ഇന്‍റലിജൻസ് കമ്പനിയായ ഹഡ്‌സൺ റോക്കിന്‍റെ സഹസ്ഥാപകൻ ആലൺ ഗാലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, ഹാക്കർ ചോർത്തിയ വിവരങ്ങൾ ഏറെ പഴക്കമുള്ളതാണെന്നും 2019ല്‍ പരിഹരിച്ച ഒരു പ്രശ്​നത്തിന്‍റെ ഭാഗമാണെന്നും ഫേസ്​ബുക്ക്​ വാർത്താകുറിപ്പില്‍ അറിയിച്ചു.

60ലക്ഷം ഇന്ത്യക്കാരുടെയും 3.2 കോടി അമേരിക്കക്കാരുടെയും 1.1 കോടി യു.കെ സ്വദേശികളുടെയും വിവരങ്ങള്‍ പരസ്യമായിട്ടുണ്ട്. ഫോൺ നമ്പർ, ഫേസ്ബുക്ക് ഐ.ഡി, ജനന തീയതിയുൾപ്പെടെയുള്ള വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്.

Facebook Comments

News Desk 1