News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മാര്‍ച്ച് വരെയുള്ള നീക്കിയിരിപ്പ് തുക 99,122 കോടി കേന്ദ്രത്തിന് നല്‍കും; റിസര്‍വ് ബാങ്ക്

 മാര്‍ച്ച് വരെയുള്ള നീക്കിയിരിപ്പ് തുക 99,122 കോടി കേന്ദ്രത്തിന് നല്‍കും; റിസര്‍വ് ബാങ്ക്

NEWSNOW14: മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക്. തുക കൈമാറാൻ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. 2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള നീക്കിയിരിപ്പാണിത്. ആര്‍ ബി ഐയുടെ അക്കൗണ്ടിംഗ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു.

നേരത്തെ ജൂലായ്-ജൂണ്‍ കാലയളവായിരുന്നു അക്കൗണ്ടിംഗ് വര്‍ഷമായി പരിഗണിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ രാജ്യം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് കൈമാറുന്ന തുക കേന്ദ്ര സര്‍ക്കാരിന് പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Facebook Comments

News Desk 4