News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

അഭിമന്യു കൊലക്കേസ്; മുഖ്യപ്രതിയായ ആർ.എസ്.എസ് പ്രവർത്തകനായ സജയ് ദത്ത് പോലീസിൽ കീഴടങ്ങി

 അഭിമന്യു കൊലക്കേസ്; മുഖ്യപ്രതിയായ ആർ.എസ്.എസ് പ്രവർത്തകനായ സജയ് ദത്ത് പോലീസിൽ കീഴടങ്ങി

ആലപ്പുഴ: അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ആർ എസ് എസ് പ്രവർത്തകനുമായ സജയ് ദത്ത് പോലീസിൽ കീഴടങ്ങി.

പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാൾ ഉൾപ്പെടെ കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.

പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തിൽ കലാശിച്ചത് വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ്.

ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്.

ഡി വൈ എഫ് ഐ പ്രവർത്തകനായ അഭിമന്യുവിന്റെ സഹോദരനും ആർ എസ് എസ് പ്രവർത്തകരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഈ വൈരാഗ്യത്തെത്തുടർന്നുള്ള സംഘർഷത്തിനിടെ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു എന്നുമാണ് പോലീസ് പറഞ്ഞത്.

കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി കേസില്‍ നിർണായകമാണ്.

ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.

ആർ എസ് എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സി പി എം.

മരിച്ച അഭിമന്യുവിന്‍റ മൃതദേഹം പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.

സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള പോലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

Facebook Comments