News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കാൻ നടപടി; ചൊവ്വാഴ്‌ച അടിയന്തര യോഗം ചേരും

 കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കാൻ നടപടി; ചൊവ്വാഴ്‌ച അടിയന്തര യോഗം ചേരും

തൃശ്ശൂർ: കുതിരാനിൽ ഒരു തുരങ്കമെങ്കിലും അടിയന്തരമായി തുറക്കാൻ നടപടി. വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്‌ച അടിയന്തര യോഗം ചേരും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ സന്ദർശനം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തോടെ തുരങ്കം തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കുതിരാൻ തുരങ്കത്തിന്റെ കരാർ ഒപ്പിടുമ്പോൾ രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്‌ഥ. എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് ഒരു തുരങ്കമെങ്കിലും അടിയന്തരമായി തുറക്കണമെന്ന നിലപാടിലാണ് സർക്കാർ.

Facebook Comments

News Desk 4