News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കേരള സാങ്കേതിക സർവകലാശാലയിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം; 235 വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷ എഴുതാൻ കഴിയില്ല

 കേരള സാങ്കേതിക സർവകലാശാലയിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം; 235 വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷ എഴുതാൻ കഴിയില്ല

NEWSNOW14: കേരള സാങ്കേതിക സർവകലാശാലയിൽ മാനേജ്മെൻ്റ് സീറ്റിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്ന് പരാതി.

വിദ്യാർത്ഥികളുടെ പ്രവേശനം അനധികൃതമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ.

ഇതോടെ 23 കോളജുകളിൽ നിന്നുള്ള 235 വിദ്യാർത്ഥികൾക്ക് ഇന്ന് നടക്കുന്ന പരീക്ഷ എഴുതാൻ കഴിയില്ലെന്നാണ് വിവരം.

ഇന്നലെയാണ് ഈ വിദ്യാർത്ഥികൾ തങ്ങൾക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് മനസ്സിലായത്.

കഴിഞ്ഞ വർഷത്തെ കോവിഡ് സാഹചര്യം മൂലം ലാറ്ററൽ എൻട്രി വഴിയാണ് ഈ വിദ്യാർത്ഥികൾ അഡ്മിഷൻ എടുത്തത്.

പ്ലസ് ടൂ മാർക്ക് അനുസരിച്ചാണ് കോളേജുകൾ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകിയത്. ഇത് സർവകലാശാല അറിഞ്ഞിരുന്നില്ല.

പിന്നീട് സർവകലാശാല പുറത്തിറക്കിയ റാങ്ക്‌ലിസ്റ്റിൽ വിദ്യാർത്ഥികളുടെ പേര് ഉൾപ്പെട്ടിരുന്നില്ല.

6 മാസത്തോളം പഠിക്കുകയും ലാബ് ടെസ്റ്റ് പൂർത്തിയാക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ ഈ ദുര്യോഗം ഉണ്ടായിരിക്കുന്നത്.

ഇത് തങ്ങളുടെ പിഴവല്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. ഇക്കാര്യം നേരത്തെ അറിഞ്ഞ ചില കോളേജ് അധികൃതർ ഹൈക്കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചിരുന്നു.

ഈ വിദ്യാർത്ഥികൾക്ക് ഇപ്പോൾ പരീക്ഷ എഴുതാം. കഴിഞ്ഞ മാസം തന്നെ വിവരം കോളേജുകളെ അറിയിച്ചു എന്ന് സർവകലാശാല പറയുന്നു.

Facebook Comments