News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോഴയാരോപണം; കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി

 കോഴയാരോപണം; കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി

തിരുവനന്തപുരം: കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി. കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി, തടങ്കലില്‍വച്ചു, പണം നല്‍കി സ്വാധീനിച്ചു തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുക. സുരേന്ദ്രനെതിരെയാണ് പ്രധാനമായും പരാതി നല്‍കിയത്. മറ്റ് ആരെല്ലാമാണ് പണം നല്‍കിയത് എന്ന കാര്യം സുന്ദരയ്ക്കാണ് വെളിപ്പെടുത്താന്‍ സാധിക്കുകയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Facebook Comments

News Desk 4