News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കുംഭമേളം; 4,201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 കുംഭമേളം; 4,201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

NEWSNOW14: ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 4,201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്.

കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാൻ എത്തുന്നത്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ സ്‌നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്.

കോവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു.

Facebook Comments

News Desk 4