News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം ; കെ.കെ ശൈലജയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം

 നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം ; കെ.കെ ശൈലജയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം

NEWSNOW14: നിയമസഭാ തെരെഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി കെകെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം.

ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. കഴിഞ്ഞ തവണ ഇ.പി ജയരാജന്‍ 43,381 വോട്ടിനാണ് വിജയിച്ചത്.

അവിടെയാണ് മികച്ച വിജയം നേടാന്‍ കെ കെ ശൈലജയ്ക്കായത്. ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയനും 50,000ത്തോളം വോട്ടിനാണ് ലീഡ് ചെയ്യുന്നത്.

2016ൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നുമാണ് കെ കെ ശൈലജ വിജയിച്ചത്. പിന്നീട്, മണ്ഡലം മാറി മട്ടന്നൂരിൽ പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു.

നിപ്പ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Facebook Comments

News Desk 5