News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

നിയമസഭാ തെരെഞ്ഞെടുപ്പ്; ബി.ജെ.പിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് കെ.സുരേന്ദ്രന്‍

 നിയമസഭാ തെരെഞ്ഞെടുപ്പ്; ബി.ജെ.പിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും നേമം നിലനിര്‍ത്തി മഞ്ചേശ്വരം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ജയിക്കുമെന്നും സംസ്ഥാന ആദ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ഇടതു ഭരണ തുടര്‍ച്ച ഉണ്ടാകില്ലെന്നും, ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലമാണ് ഉണ്ടാവുക എന്നും കൊടകര ഹവാല കേസിലെ പോലീസ് അന്വേഷണം സത്യം പുറത്തു കൊണ്ട് വരട്ടെ എന്നും ബി ജെ പി തെരെഞ്ഞെടുപ്പ് പറഞ്ഞു ഫണ്ട് അല്ല അത് എന്നും സുരേന്ദ്രന്‍ കൂട്ടിചേർത്തു.

ഇതിനോടകം പുറത്തുവന്ന എക്‌സിറ്റ് പോളുകളെ നേതൃത്വം തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും ഉള്‍പ്പെടെ ബിജെപിയുടെ മുന്‍നിര താരങ്ങള്‍ ആദ്യാവസാനം പ്രചാരണം നടത്തിയിരുന്നു. നേമം, പാലക്കാട്, മഞ്ചേശ്വരം എന്നിവ ഉറപ്പിക്കുന്നതിനൊപ്പം കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും മലമ്പുഴയുമൊക്കെ ബി ജെ പിയുടെ പ്രതീക്ഷാ പട്ടികയിലുണ്ട്.

Facebook Comments

News Desk 4