News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

നിയമസഭാ തെരെഞ്ഞെടുപ്പ്; കേരളത്തില്‍ വിജയം ഉറപ്പാക്കി എല്‍.ഡി.എഫ്

 നിയമസഭാ തെരെഞ്ഞെടുപ്പ്; കേരളത്തില്‍ വിജയം ഉറപ്പാക്കി എല്‍.ഡി.എഫ്

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ മുന്നേറ്റവുമായി എല്‍ ഡി എഫ്. എല്‍ ഡി എഫ് 98 സീറ്റുകളിലും യു ഡി എഫ് 41 സീറ്റുകളിലും എന്‍ ഡി എ ഒരു സീറ്റിലുമാണ് മുന്നേറുന്നത്. ഇടതു മുന്നണി വീണ്ടും അധികാരത്തിലേറിയാല്‍ 44 വര്‍ഷത്തെ ചരിത്രമായിരിക്കും തിരുത്തുക.

കാസര്‍ഗോഡ് അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് എല്‍ ഡി എഫിനാണ് മുന്‍തൂക്കം. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂരില്‍ ഇരിക്കൂരും പേരാവൂരും ഒഴികെ ബാക്കിയെല്ലാം ചുവക്കുന്ന കാഴ്ചയാണുള്ളത്. വയനാട്ടില്‍ മാനന്തവാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

കോഴിക്കോട് വടകരയും കുറ്റ്യാടിയും കൊടുവള്ളിയും ഒഴികെ ബാക്കി മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് തരംഗം. മലപ്പുറത്ത് പതിമൂന്ന് മണ്ഡലങ്ങളില്‍ യു ഡി എഫാണ് മുന്നില്‍. പാലക്കാടും തൃശൂരും എല്‍ ഡി എഫിനാണ് മുന്‍തൂക്കം. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്‍ ഡി എഫും യു ഡി എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

Facebook Comments

News Desk 4