News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

പശ്ചിമബംഗാളിൽ ആക്രമണം; മമതക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ

 പശ്ചിമബംഗാളിൽ ആക്രമണം; മമതക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ

NEWSNOW14: പശ്ചിമബംഗാൾ സംഘർഷത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ ജഗ്ദീപ് ദാൻകർ. സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും സംസ്ഥാനത്ത് അക്രമം നിയന്ത്രിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജി മന്ത്രിസഭയിലെ 43 പേരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെയാണ് ഗവർണ്ണർ അതൃപ്തിയുമായി രംഗത്തെത്തിയത്. അക്രമം നടന്ന സ്ഥലങ്ങൾ താൻ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തെരെഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ അരങ്ങേറിയ അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് സംസ്ഥാനം നൽകിയിരുന്നില്ല. ഗവർണ്ണർക്ക് വിശദീകരണം നൽകാനും ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഗവർണ്ണർ ജഗ്ദീപ് ധൻകർ പരസ്യമായി വിമർശനം ഉന്നയിച്ചത്.

Facebook Comments

News Desk 4