News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊടകര കുഴല്‍പ്പണ കേസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്; ബി.ജെ.പി കേന്ദ്ര നേതൃത്വം

 കൊടകര കുഴല്‍പ്പണ കേസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്; ബി.ജെ.പി കേന്ദ്ര നേതൃത്വം

തൃശ്ശൂർ: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രസ്താവന വിലക്കി ബി ജെ പി കേന്ദ്ര നേതൃത്വം. അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം. അതേസമയം, വിഷയത്തിൽ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് കടക്കുകയാണ് ബി ജെ പി സംസ്ഥാന നേതൃത്വം. സംസ്ഥാന വ്യാപകമായി വിശദീകരണ യോഗം വിളിക്കാൻ നേതൃത്വം തീരുമാനിച്ചു. എന്നാൽ ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷമാകും നടപടി.

ബൂത്ത് തലം മുതല്‍ സംഭവം വിശദീകരിക്കാനും നിയോജകമണ്ഡലം തലത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കാനും തീരുമാനമായി. കുഴൽപ്പണവുമായി ബന്ധപ്പെട്ട സംഭവം നടന്ന തൃശൂരില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് സി സദാനന്ദന്‍ മാസ്റ്റര്‍, ബി ഗോപാലകൃഷ്ണന്‍ എന്നിവരുടെ ചുമതലയിൽ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമായി.

Facebook Comments

News Desk 4