News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സൈക്കിൾ നഗരം; ദുബായിൽ ഹൈടെക് ട്രാക്കുകള്‍ ഒരുങ്ങുന്നു

 സൈക്കിൾ നഗരം; ദുബായിൽ ഹൈടെക് ട്രാക്കുകള്‍ ഒരുങ്ങുന്നു

NEWSNOW14: സൈക്കിൾ സവാരിക്ക് ഊന്നൽ നൽകുന്ന സമഗ്ര പദ്ധതിയുമായി സ്മാർട്ട് ദുബൈ.

എമിറേറ്റിനെ സൈക്കിൾ സൗഹൃദ നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ 40 കോടി ദിർഹത്തിന്‍റെ പഞ്ചവത്സര പദ്ധതിക്കാണു ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകിയത്.

മുഴുവൻ മേഖലകളെയും ബന്ധിപ്പിക്കുന്ന ഹൈടെക് ട്രാക്കുകൾ, സുരക്ഷിത യാത്ര, സൈക്കിളുകൾക്കു പ്രത്യേക നിയമാവലി എന്നിവയും കർമ പരിപാടികളുടെ ഭാഗമാണ്.

നിലവിൽ 425 കിലോമീറ്റർ സൈക്കിൾ ട്രാക്കാണ് ദുബായിലുള്ളത്. ഇത് 2025 ആകുമ്പോഴേക്കും 668 കിലോമീറ്ററാക്കുകയാണ് ലക്ഷ്യം.

മികച്ച ആരോഗ്യശീലങ്ങൾ വളർത്തുന്നതോടൊപ്പം കാർബൺ മലിനീകരണം ഇല്ലാതാക്കി ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റാനും ഈ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

സൈക്കിൾ സാവാരി ജീവിതശൈലിയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ഇന്നവേഷൻ ലാബിന് ജുമൈറ സൈക്കിൾ ഹബിൽ നേരത്തേ രൂപം നൽകിയിട്ടുണ്ട്.

റാസൽഖോർ റോഡിൽ സൈക്കിൾ യാത്രക്കാർക്കുള്ള പാലം ഫെബ്രുവരിയിൽ തുറന്നതും നേട്ടമായി.

Facebook Comments

News Desk 5