News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘തെരെഞ്ഞെടുപ്പിനുശേഷം കോവിഡ് കേസിൽ വൻ വർധന, സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കും’; ആരോഗ്യമന്ത്രി

 ‘തെരെഞ്ഞെടുപ്പിനുശേഷം കോവിഡ് കേസിൽ വൻ വർധന, സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കും’; ആരോഗ്യമന്ത്രി

തിരുവനന്തപുരം: തെരെഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസിൽ വർധിച്ചു എന്നും ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പു തലത്തിൽ പ്രതിരോധ പ്രവർത്തനം നടത്തുമെന്നും കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മാർച്ച് മാസം അവസാനത്തോടെ രാജ്യത്ത് കോവിഡ് കേസുകളിൽ വർധന ഉണ്ടായതായി യോഗം വിലയിരുത്തിയെന്നും മഹരാഷ്ട്ര ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സ്ഥിതി സങ്കീർണമാണെന്നും മതിയായ ബെഡുകളും ഓക്‌സിജൻ സിലിണ്ടറുകളും ലഭിക്കാത്ത സാഹചര്യത്തിലൂടെയാണ് ഈ സംസ്ഥാനങ്ങൾ കടന്നു പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

കേരളത്തിൽ ഇതുവരെ 11,89,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കോടി 39 ലക്ഷം പരിശോധനകൾ നടത്തി. നിലവിൽ ചികിത്സയിലുള്ളത് 58,245 പേരാണെന്നും മന്ത്രി പറഞ്ഞു.

Facebook Comments