News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബ്ലാക്ക് ഫംഗസ്; രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

 ബ്ലാക്ക് ഫംഗസ്; രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

NEWSNOW14: തെലങ്കാനയിൽ നൂറിലധികം പേർക്ക് ‘ബ്ലാക്ക് ഫംഗസ്’ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ. എപ്പിഡമിക്ക് ഡിസീസ് ആക്ട് 1897 പ്രകാരമാണ് ബ്ലാക്ക് ഫം​ഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ രോ​ഗത്തിനുള്ള മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

കേരളത്തിൽ ഇതുവരെ 15 പേർക്കാണ് ‘ബ്ലാക്ക് ഫംഗസ്’ രോ​ഗബാധ റിപ്പോർട്ട് ചെയ്തത്. മലപ്പുറത്തും, കൊല്ലത്തുമാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂർ ഏഴൂർ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാൻ നീക്കം ചെയ്തത്. രണ്ട് ജില്ലകളിലും ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യുന്നത്.

Facebook Comments

News Desk 4