News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബ്ലാക്ക് ഫംഗസ്; കര്‍ശന മുന്നറിയിപ്പുകളുമായി ആരോഗ്യ സമിതി

 ബ്ലാക്ക് ഫംഗസ്; കര്‍ശന മുന്നറിയിപ്പുകളുമായി ആരോഗ്യ സമിതി

ഡൽഹി: ബ്ലാക്ക് ഫംഗസ് രോഗത്തെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ.ഗുലേറിയ അറിയിച്ചു. ബ്ലാക്ക് ഫംഗസിന്റെ വ്യാപനം നടക്കുമ്പോഴും പല കോണുകളില്‍ നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ധ ആരോഗ്യസമിതിയുടെ വിലയിരുത്തല്‍.

കോവിഡ് ചികിത്സിച്ച് ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങളെന്നും നിസാരമെന്ന് കരുതുന്ന പലതും ആണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളെന്നും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണമെന്നും ഡോ. ഗുലേറിയ നിര്‍ദേശിച്ചു.

വായ്ക്കുള്ളില്‍ നിറം മാറ്റമോ, മുഖത്ത് എവിടെയെങ്കിലും സ്പര്‍ശന ശേഷി കുറയുന്നതായോ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണം. മൂക്കടഞ്ഞാലും ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും ആദ്യ ലക്ഷണങ്ങളായി കാണണം. അതുപോലെ പല്ലുകള്‍ ഇളകുന്നതായി തോന്നിയാലും ഉടനെ ഡോക്ടറെ കാണണമെന്നും ഡോ. ഗുലേറിയ നിര്‍ദേശിച്ചു.

Facebook Comments

News Desk 4