News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 20ലധികം പേർ

 ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 20ലധികം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇരുപതിലധികം പേരാണ് വിവിധ ജില്ലകളിലായി നിലവിൽ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ബ്ലാക്ക് ഫംഗസ് ബാധ പുതുതല്ലെങ്കിലും കോവിഡ് രോഗികളിൽ തുടരെ റിപ്പോർട്ട് ചെയ്യുന്നതാണ് സംസ്ഥാനത്തിന് പുതിയ വെല്ലുവിളിയാകുന്നത്.

ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി 32 വയസുകാരി അനീഷ കഴിഞ്ഞ ദിവസം മരിച്ചതോടെ ആശങ്ക വർധിക്കുകയാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എട്ട് പേരാണ് ഫംഗസ് ബാധയേ തുടർന്ന് ചികിത്സയിലുള്ളത്. എറണാകുളത്തും അഞ്ചോളം പേർ ചികിത്സയിലുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. ഇതിൽ ഒരാൾ ഗുഡല്ലൂർ സ്വദേശിനിയാണ്. കോവിഡ് രോഗമുക്തരായ പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്ലാക്ക് ഫംഗസ് വ്യാപകമായി പടരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മണ്ണിൽ കഴിയുന്ന ഫംഗസ് അതിനാൽ കോവിഡ് മുക്തരായ കർഷകർക്കും കാർഷിക ജോലികളിൽ ഏർപ്പെടുന്നവർക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്.

Facebook Comments

News Desk 4