News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമത്തിന് താത്കാലിക പരിഹാരം

 ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമത്തിന് താത്കാലിക പരിഹാരം

കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായുള്ള മരുന്ന് ക്ഷാമത്തിന് താത്കാലിക പരിഹാരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 വയെല്‍ ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് എത്തച്ചു. നേരത്തെ എത്തിച്ച മരുന്നുകള്‍ തീര്‍ന്നതോടെയാണ് വീണ്ടും മരുന്നിന് ക്ഷാമം വന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം കാരണം പ്രതിസന്ധി നിലനിന്നിരുന്നു.

മരുന്നുകള്‍ തീര്‍ന്നതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ ഗോഡൗണില്‍ നിന്നും മരുന്നുകള്‍ എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്. നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ 17 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആറു പേര്‍ വൃക്കരോഗ ബാധിതരുമാണ്.

Facebook Comments