News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബ്ലാക്ക് ഫംഗസ്; കോവിഡ് ബാധിതരല്ലാത്ത 32 പേർക്ക് രോഗം സ്ഥിരീകരിച്ചു

 ബ്ലാക്ക് ഫംഗസ്; കോവിഡ് ബാധിതരല്ലാത്ത 32 പേർക്ക് രോഗം സ്ഥിരീകരിച്ചു

NEWSNOW14: പഞ്ചാബിൽ 158 ലധികം മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതിൽ 126 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 32 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ സ്റ്റിറോയി​ഡുകളുടെ അമിത ഉപയോഗമാണ്​ ബ്ലാക്ക് ഫംഗസിന് കാരണമെന്ന നിഗമനത്തിൽ ഡോക്​ടർമാർ. കോവിഡ്​ ബാധയെ തുടർന്നല്ല ബ്ലാക്ക്​ ഫംഗസ്​ കേസുകൾ കൂടുന്നത്​. സ്​റ്റിറോയിഡ്​ അമിതമായി ഉപയോഗിക്കുന്നതാണ്​ ഇതി​ൻറെ കാരണമെന്നും ഡോക്ടർമാർ പറയുന്നു.

പഞ്ചാബ് നോഡൽ ഓഫീസറായ ഡോ. ഗഗൻ‌ദീപ് സിംഗ് പറയുന്നതനുസരിച്ച്, രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ട ഏതൊരു വ്യക്തിക്കും ഈ അണുബാധ പിടിപെടാം. “ബ്ലാക്ക് ഫംഗസ് ഒരു പകർച്ചവ്യാധിയല്ല, ഇത് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെടുകയും രോഗികൾ ചികിത്സ തേടുകയും ചെയ്താൽ ചികിത്സിച്ചു ഭേദമാക്കാം. ഏതെങ്കിലും രോഗത്തിന് അമിതമായി സ്റ്റിറോയിഡുകൾ കഴിച്ച ഏതൊരാൾക്കും ബ്ലാക്ക് ഫംഗസ് ബാധിക്കാം,” അദ്ദേഹം പറഞ്ഞു. ഫംഗസ്​ സ്​ഥിരീകരിച്ച 32 പേരും വിവിധ അസുഖങ്ങൾക്കായി സ്റ്റിറോയിഡ്​ ഉപയോഗിക്കുന്നവരാണെന്നും അദേഹഹം പറഞ്ഞു.

Facebook Comments

News Desk 4