News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു

 ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു

തൃശ്ശൂർ: ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് ജില്ലയിൽ പുതിയ മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ്. രണ്ട് പേർ തൃശ്ശൂർ സ്വദേശികളും. അഞ്ച് പേരാണ് തൃശ്ശൂർ ജില്ലയിൽ ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ആകെ ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേർ പാലക്കാട് ജില്ലക്കാരാണ്. മൂന്ന് പേർക്ക് കൂടി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഫം​ഗസോ, അതിന്റെ ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ആരോ​ഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബ്ലാക്ക് ഫംഗസിന് പ്രോട്ടോക്കോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 44 പേർക്കാണ് കേരളത്തിൽ ഇന്നലെ പുറത്ത് വന്ന കണക്ക് പ്രകാരം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. 11 പേർക്കാണ് ഇതുവരെ ഇവിടെ രോഗബാധയേറ്റത്. 44 പേരിൽ 9 പേർ മരണപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Facebook Comments

News Desk 4