News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബോട്ടപകടം; പൂന്തുറയിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഏഴ് പേരെ രക്ഷപെടുത്തി

 ബോട്ടപകടം; പൂന്തുറയിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഏഴ് പേരെ രക്ഷപെടുത്തി

തിരുവനന്തപുരം: പൂന്തുറയിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. മൂന്നുപേരെ ഇനിയും കാണ്ടെത്താനുണ്ട്. വിഴിഞ്ഞത്ത് നിന്ന് ഒരാളും പൂന്തുറയിൽ നിന്ന് രണ്ട് പേരെയുമാണ് കണ്ടെത്താനുള്ളതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മന്ത്രി ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാൻ എത്തിയിരുന്നു.

‘ഇന്നല രാത്രി തന്ന രക്ഷാപ്രവർത്തനത്തിനുള്ള മുഴുവൻ നടപടികളും തുടങ്ങിയിരുന്നു. അപകടത്തിൽപെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡേവിഡ്‌സൺ, ജോസഫ്, സേവ്യർ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോസ്റ്റ്ഗാർഡ്. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും’. സജി ചെറിയാൻ പറഞ്ഞു. കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.

Facebook Comments

News Desk 4