News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബോംബ് സ്‌ഫോടനം; അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 6 മരണം

 ബോംബ് സ്‌ഫോടനം; അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 6 മരണം

NEWSNOW14: അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ബോംബ് സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടുകയും അമ്പതിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമാണ്. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഇറാൻ അഫ്ഗാൻ റെയിൽപാതയുടെ നിർമാണം നടക്കുന്നിടത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട മുഴുവൻപേരും റെയിൽവെ സുരക്ഷാ ജീവനക്കാരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെറാത്ത് ഗവർണർ പറഞ്ഞു. കപിസ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ താലിബാൻ ആക്രമണത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടത്. ആർമി ചെക്ക് പോയിന്റിനെ ലക്ഷ്യം വെച്ച ഷെൽ, വിവാഹം നടക്കുന്ന വീട്ടിൽ തട്ടി തകരുകയായിരുന്നു.

Facebook Comments

News Desk 4