News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കണ്ണൂരിൽ ബോംബ് പൊട്ടി അപകടം; രണ്ട് കുട്ടികള്‍ക്ക് പരുക്ക്

 കണ്ണൂരിൽ ബോംബ് പൊട്ടി അപകടം; രണ്ട് കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂർ: തില്ലങ്കേരിയില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്. തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്യാട്ടേരിയിലെ കെ റുഖിയയുടെ കബീറിന്റെയും മക്കളായ അമീന്‍(5), റബീല്‍(2) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ നിന്ന് കിട്ടിയ ബോംബ്, ബോളാണെന്ന് കരുതി വീട്ടിനകത്ത് നിന്ന് കളിക്കുന്നതിനിടെ പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്.

അമീന് നെഞ്ചിനും കാലിനും കൈക്കുമാണ് പരുക്ക്. പേരാവൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സയക്ക് ശേഷം അമീനിനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Facebook Comments

News Desk 4