News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലോക്ക്ഡൗണിന്റെ മറവിൽ കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് പിടികൂടിയത് രണ്ടര കോടിയുടെ കഞ്ചാവ്

 ലോക്ക്ഡൗണിന്റെ മറവിൽ കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് പിടികൂടിയത് രണ്ടര കോടിയുടെ കഞ്ചാവ്

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ മറവിൽ തിരുവനന്തപുരത്ത് വൻ തോതിൽ കഞ്ചാവ് കടത്ത്. തിരുവനന്തപുരം ആക്കുളം റോഡിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിൽ 200 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര കോടിയോളം വില വരുമെന്നാണ് പ്രാഥമിക നിഗമനം.

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Facebook Comments

News Desk 4