News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വിഡിയോ കോള്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങി കേന്ദ്രം; നടപടി ദേശീയ സുരക്ഷയ്ക്ക്

 വിഡിയോ കോള്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങി കേന്ദ്രം; നടപടി ദേശീയ സുരക്ഷയ്ക്ക്

ഡൽഹി: രാജ്യത്തെ വീഡിയോ കോൾ അപ്പുകൾക്ക് ഏർപ്പെടുത്താനുള്ള നിർദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിഡിയോ കോള്‍ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് അനിയന്ത്രിതമായാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ ഐ ടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

അതേസമയം, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനോ ഇതിനോട് പ്രതികരിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. എതെങ്കിലും ഒരു നിയമം അനുസരിച്ചല്ല ഇപ്പോൾ രാജ്യത്ത് വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ് തുടങ്ങിയ വിഡിയോ കോൾ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഐ ടി നിയമ ഭേഭഗതി നടപ്പാക്കുമ്പോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ സേവനങ്ങളെ ഒരിക്കലും പരിമിതപ്പെടുത്തില്ലെന്ന് വാട്സാപ്പ് അറിയിച്ചു. രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലാക്കിയ സാഹചര്യത്തിലാണ് നേരത്തെ കൈകൊണ്ട നിലപാട് ഭേദഗതിപ്പെടുത്തി വാട്‌സാപ്പ് മലക്കംമറിഞ്ഞത്.

Facebook Comments

News Desk 4