News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ഗംഗയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രം’; രാഹുൽ ഗാന്ധി

 ‘ഗംഗയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രം’; രാഹുൽ ഗാന്ധി

ഡൽഹി: ഗംഗയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദികൾ കേന്ദ്ര സർക്കാറാണെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന തിരിച്ചറിയണം, അത് അവരുടെ തെറ്റല്ലെന്നും രാഹുൽ പറഞ്ഞു. തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുൽ ആരോപിച്ചു.

മൃതദേഹങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങൾ കാണുന്നതിൽ വിഷമത്തിലാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസ്സിലാക്കണം – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Facebook Comments