News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കേരളത്തിന് വേണ്ട വാക്സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കണം’; ഹൈക്കോടതി

 ‘കേരളത്തിന് വേണ്ട വാക്സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കണം’; ഹൈക്കോടതി

കൊച്ചി: കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്നും കോടതി പറഞ്ഞു. വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

കേരളത്തിന് കിട്ടിയ വാക്‌സിൻ ഡോസുകൾ വളരെ കുറവാണെന്നും കേരളത്തിന് അനുവദിച്ച വാക്‌സിന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. ഇപ്പോഴത്തെ രീതിയിൽ വാക്‌സിൻ നൽകിയാൽ മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കാൻ കുറഞ്ഞത് 2 വർഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സംസ്ഥാനത്തിന് വേണ്ട വാക്‌സിൻ മുഴുവൻ എപ്പോൾ നൽകാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.

Facebook Comments

News Desk 4