News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വാക്‌സിൻ വിലകുറയ്ക്കാൻ നടപടിയുമായി കേന്ദ്രം; കസ്റ്റംസ് നികുതിക്ക് പിന്നാലെ ജി.എസ്.ടിയും ഒഴിവാക്കിയേക്കും

 വാക്‌സിൻ വിലകുറയ്ക്കാൻ നടപടിയുമായി കേന്ദ്രം; കസ്റ്റംസ് നികുതിക്ക് പിന്നാലെ ജി.എസ്.ടിയും ഒഴിവാക്കിയേക്കും

ഡൽഹി: കോവിഡ് വാക്‌സിന്റെ വിലയിൽ നിന്നും ജി എസ് ടി ഒഴിവാക്കാനുള്ള നീക്കവുമായി കേന്ദ്രം. വാക്സീന്‍റെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാ​ഗമായാണ് തീരുമാനം. നിലവില്‍ അഞ്ചുശതമാനം ജി എസ് ടിയാണ് വാക്‌സിൻ ചുമത്തുന്നത്. നേരത്തെ വാക്‌സിൻ കസ്റ്റംസ് നികുതി വേണ്ടെന്ന് വെച്ചിരുന്നു.

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷം പിന്നിടുന്ന സാഹചര്യത്തിലാണ് വാക്‌സിൻ വിലയിൽ നടപടി. അതേസമയം, 18-45 വയസുള്ളവരുടെ വാക്സീന്‍ രജിസ്ട്രേഷൻ തുടങ്ങി ആദ്യ 12 മണിക്കൂറില്‍ കോവിൻ ആപ്ളിക്കേഷനിൽ രജിസ്ട്രേഷന്‍ ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു.

സംസ്ഥാനങ്ങളുടെ സമ്മർദത്തിലും സുപ്രീംകോടതിയുടെ ഇടപെടലിനും പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍റെ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കാനിടയുണ്ട്.

Facebook Comments

News Desk 4