News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി സെൻട്രൽ സ്റ്റേഡിയം; നവകേരള ​ഗീതാഞ്ജലിയുമായി എ.ആർ റഹ്മാനും

 രണ്ടാം പിണറായി സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി സെൻട്രൽ സ്റ്റേഡിയം; നവകേരള ​ഗീതാഞ്ജലിയുമായി എ.ആർ റഹ്മാനും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം. 13 മുഖ്യമന്ത്രിമാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ പങ്കെടുക്കാനില്ലെന്ന് മുഖ്യമന്ത്രിമാർ അറിയിച്ചു. ബം​ഗാൾ സർക്കാരിന്റെ പ്രതിനിധിയായി എം പി കാകോലി ഘോഷ് ദസ്തിദർ പങ്കെടുക്കും. തമിഴ്നാടിനെ പ്രതിനിധീകരിച്ച് സ്റ്റാലിന് പകരം വ്യവസായ മന്ത്രി തങ്കം തേനരശ് ചടങ്ങിൽ എത്തും.

ക്ഷണക്കത്ത് ലഭിച്ചവർ 2.45 നകം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രവേശിക്കണം. പ്രവേശനം സെക്രട്ടറിയേറ്റ് അനക്സ്, പ്രസ് ക്ലബ്ബ് ഗേറ്റ് വഴിയാകും. 2.50 ന് നവകേരള ഗീതാഞ്ജലി അവതരണം നടക്കും. 1957 മുതൽ പിണറായി വിജയൻ സർക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ പുരോ​ഗതി വിവരിക്കുന്ന വിഡിയോയാണ് നവകേരള ​ഗീതാഞ്ജലി. മമ്മൂട്ടിയാണ് വിഡിയോ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ, യോശുദാസ്, മോഹൻലാൽ, ജയറാം, സുജാത എന്നിങ്ങനെ നിരവധി പ്രമുഖർ ഇതിൽ വെര്‍ച്വലായി പങ്കാളിയാകും.

3.30 ന് സത്യവാചകം ഗവർണർ ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനിൽ ഗവർണറുടെ ചായ സൽക്കാരം നടക്കും. ആദ്യ മന്ത്രിസഭാ യോഗം വൈകിട്ട് നടക്കും. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും. എം എൽ എമാരുടെ സത്യപ്രതിജ്ഞ 24 നാണ് നടക്കുക. 25 ന് സ്പീക്കർ തെരെഞ്ഞെടുപ്പ് നടക്കും.

Facebook Comments

News Desk 4